താനൂരില്‍ കടല്‍ക്ഷോഭത്തില്‍ 3 വള്ളങ്ങള്‍ തകര്‍ന്നു

താനൂര്‍: ശക്തമായ കാറ്റിലും കടല്‍ക്ഷോഭത്തിലും മൂന്ന് വള്ളങ്ങള്‍ തകര്‍ന്നു. ജമാല്‍പീടികക്ക് സമീപം ഹാര്‍ബറിന്റെ വടക്കേയറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വള്ളങ്ങളാണ് പൂര്‍ണമായും തകര്‍ന്നത്. ഇന്നലെ പുലര്‍ച്ചെയോടെയാണ് സംഭവം.

അല്‍-ഫലാഹ്, യാസീന്‍ എന്നീ വള്ളങ്ങളാണ് തകര്‍ന്നത്. ഇതില്‍ യാസീന്‍ എന്ന കമ്പനിയുടെ രണ്ട് വള്ളങ്ങളാണ് തകര്‍ന്നത്. എടക്കടപ്പുറം സ്വദേശികളായ സെയ്തുട്ടി, ഇസ്മായില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വള്ളങ്ങളാണിവ. ഏകദേശം 18 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

വി. അബ്ദുറഹിമാന്‍ എം.എല്‍.എ, റവന്യൂ, വില്ലേജ്, ഫിഷറീസ് അധികൃതര്‍ സന്ദര്‍ശിച്ചു.