താനൂര്‍ ഉണ്ണ്യാലില്‍ സിപിഐഎം പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു.

download (1)താനൂര്‍ : താനൂര്‍ ഉണ്ണ്യാലില്‍ സിപിഐഎം പ്രവര്‍ത്തകന്റെ ബൈക്ക് അഗ്നിക്കിരയാക്കി. ഉണ്ണ്യാലില്‍ കാക്കാന്റെ പുരക്കല്‍ ഹര്‍ഷാദിന്റെ ബൈക്കാണ് പുലര്‍ച്ചെ രണ്ട് മണിയോടെ കത്തിച്ചത്. വീട്ടിന്റെ പിന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് പെട്രോള്‍ ഒഴിച്ചാണ് കത്തിച്ചത്.

താനൂര്‍ പോലീസ് കേസെടുത്ത് അനേ്വഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസങ്ങളിലായി സമാനമായ രീതിയില്‍ ഇത്തരത്തില്‍ ഒരു ഓട്ടോയും, ബൈക്കും ഈ പ്രദേശത്ത് കത്തിച്ചിരുന്നു.