താനൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

താനൂർ :ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെള്ളിക്കാട് സ്വദേശി ആലിങ്ങൽ മുഹമ്മദ് ഷഫീഖാ((23)ണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് എട്ടിന് കണ്ണന്തളിയിൽ വച്ചാണ് അപകടം. കവലയിൽ നിന്നും പ്രധാന റോഡിലേക്ക് ഇറങ്ങിയപ്പോൾ എതിരെവന്ന ബൈക്കുമായി കൂട്ടിയിടിച്ചു. നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും ഷഫീഖ് റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു.

കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ചെള്ളിക്കാട് സ്വദേശി പരേതനായ ആലിങ്ങൽ അബ്ദുൽ ഖാദറിന്റെയും, സൈനബയുടെയും മകനാണ്. സഹോദരങ്ങൾ: സൗദ,സഹീറ, സമീറ, ഹഫ്സത്ത്.

സഹോദരീപുത്രിയുടെ വിവാഹത്തിനായി സൗദിയിൽ നിന്നും അവധിക്ക് നാട്ടിൽ എത്തിയതാണ് ഷഫീഖ്. സംസ്കാരം വ്യാഴാഴ്ച ഉച്ചയോടെ താനൂർ വടക്കേ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
അപകടത്തിൽ ഗുരുതര പരിക്കേറ്റ വെളിച്ചന്റെ പുരയ്ക്കൽ നൗജിഷ്(26) കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles