ബാലസംഘം പ്രതിഷേധ ശൃംഖല തീര്‍ത്തു

balasangamതാനൂര്‍: ബാലവേല നിയമത്തില്‍ അപകടകരമായ ഭേദഗതികള്‍ കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കെതിരെ ബാലസംഘം താനൂര്‍ ഏരിയാ കമ്മിറ്റി പ്രതിഷേധ ശൃംഖല തീര്‍ത്തു.

പുത്തന്‍തെരുവില്‍ നടന്ന പിരിപാടിയില്‍ വിവിധ യൂണിറ്റുകളില്‍ നിന്നായി നിരവധി പ്രവര്‍ത്തകര്‍ അണിനിരന്നു. ബാലസംഘം ജില്ലാ കണ്‍വീനര്‍ വിജയ കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ അനീഷ്‌, ഏരിയാ പ്രസിഡന്റ്‌ കെ വി ജിഷ്‌ണു, ഹരികൃഷ്‌ണപാല്‍, പി സതീശന്‍, ശ്രീജിത്ത്‌ എന്നിവര്‍ സംസാരിച്ചു.