താനൂരില്‍ ഓട്ടോ ഡ്രൈവറെ 5 അംഗ സംഘം ക്രൂരമര്‍ദ്ധിച്ചു

IMG-20151129-WA0049 copyതാനൂര്‍: താനൂര്‍ അങ്ങാടിയില്‍ നിന്നും ഓട്ടം വിളിച്ച ഓട്ടോയിലെ ഡ്രൈവറെ അഞ്ചംഗ സംഘം ക്രൂരമായി മര്‍ദ്ധിച്ചു. സാരമായി പിരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ തയ്യില്‍പറമ്പില്‍ റാസിഖ്‌(24) നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. കാലിനും തലയ്‌ക്കുമാണ്‌ പരിക്കേറ്റിരിക്കുന്നത്‌.

ഇന്നലെ വൈകീട്ട്‌ ആറുമണിക്കാണ്‌ ഒരാള്‍ താനൂരില്‍ നിന്ന്‌ റാസിഖിന്റെ ഓട്ടോയില്‍ കയറിയത്‌. ഉണ്ണ്യാല്‍ മുറിക്കലിലെത്തിയ ഇയാള്‍ ഒരു വീട്ടിന്റെ മുന്നില്‍ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഓട്ടോ വിളിച്ചയാളും ഇവിടെ ഉണ്ടായിരുന്ന നാലുപോരും ചേര്‍ന്ന്‌ കയ്യില്‍ കരുതിയ ഇരുവമ്പ്‌ വടി ഉപയോഗിച്ച്‌ യാതൊന്നും പറയാതെ റാസിഖിനെ മര്‍ദ്ധിക്കുകയായിരുന്നത്രെ. പ്രാണ രക്ഷാര്‍ത്ഥം അവിടെ നിന്നോടി റാസിഖ്‌ റോഡില്‍ ബോധരഹിതനായി വീഴുകയായിരുന്നു. തുടര്‍ന്ന്‌ നാട്ടുകാരാണ്‌ റാസിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. പോലീസ്‌ അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ കൊലക്കുറ്റത്തിന്‌ കേസെടുക്കണമെന്ന്‌ സിഐടിയു പ്രസിസന്റ്‌ എം.ടി ശംസുദ്ധീന്‍ പറഞ്ഞു.