താനൂരില്‍ നബിദിന റാലിക്കിടെ സംഘര്‍ഷം; 6 പേര്‍ക്ക് വെട്ടേറ്റു

താനൂര്‍: നബിദിന റാലിക്കിലെ ഉണ്യാലില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് വെട്ടേറ്റു. സംഘര്‍ഷത്തില്‍ നിരവധി കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. വെട്ടേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രയിലേക്കും കൊണ്ടുപോയിരിക്കുകയാണ്.
ഉണ്യാല്‍ സ്വദേശികളായ സെയ്ദ് മോന്‍, അഫ്‌സല്‍,വര്‍ഷാദ്,അര്‍ഷാദ്, സക്കറിയ,അന്‍സാദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.

എ.പി, ഇ.കെ വിഭാഗങ്ങള്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം ഉണ്ടായത്.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

അക്രമത്തില്‍ പ്രതിഷേധിച്ച് നാളെ വെട്ടം, നിറമരുതൂര്‍ പഞ്ചായത്തുകളില്‍ മുസ്ലിംലീഗ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.