താനൂരില്‍ എടിഎം കാര്‍ഡ് അടിച്ചുമാറ്റി 40,000 രൂപ കവര്‍ന്ന യുവാവ് അറസ്റ്റില്‍

താനൂര്‍: മധ്യവയസ്‌ക്കന്റ എടിഎം കാര്‍ഡ് അടിച്ചുമാറ്റി പണം കവര്‍ന്ന യുവാവിനെ താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കല്‍ സ്വദേശി മുഹമ്മദ് ഫുലൈല്‍ (20)ലാണ് അറസ്റ്റിലായത്. താനൂര്‍ മരക്കാന്റെ പുരയ്ക്കല്‍ ഹുസൈന്റെ പരാതിയിലാണ് പരാതിയിലാണ് കേസെുത്തത്. കഴിഞ്ഞ 18 ാം തിയ്യതിയാണ് സംഭവം നടന്നത്.
താനൂരിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കുറിന്റെ എടിഎം കൗണ്ടറില്‍ നിന്ന് പണം എടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഹുസൈന്‍ ഫുലൈലിനോട് സഹായം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ എടിഎമ്മിന്റെ രഹസ്യകോഡ് മനസിലാക്കിയ ഫുലൈല്‍ എടിഎം കാര്‍ഡ് കൈക്കലാക്കി. എന്നാല്‍ എടിഎം നഷ്ടമായെന്ന് മനസിലാക്കിയ ഹുസൈന്‍ അവിടെ തെരച്ചില്‍ നടത്തുമ്പോള്‍ ഫുലൈലും തെരായാന്‍ ഒപ്പം കൂടി. ഇതെ തുടര്‍ന്ന് തിങ്കളാഴ്ച ഹുസൈന്‍ ബാങ്കിലെത്തി ഡ്യൂപ്ലിക്കേറ്റ് കാര്‍ഡിന് അപേക്ഷിക്കാന്‍ എത്തിയപ്പോഴാണ് അക്കൗണ്ടില്‍ നിന്നും,40,000 രൂപ പിന്‍വലിച്ച വിവരം അറിയുന്നത്. തുടര്‍ന്ന് ഇയാള്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

കോട്ടക്കലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഫുലൈലിനെ പരപ്പനങ്ങാടി കോടതി റമാന്‍ഡ് ചെയ്തു.

എസ് ഐ മിഥുനിന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സലേഷ് .കെ, നിഷാദ്,ഷൈജേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.