Section

malabari-logo-mobile

താനൂരില്‍ എടിഎമ്മില്‍ കവര്‍ച്ചാശ്രമം

HIGHLIGHTS : താനൂര്‍: താനൂരില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ചാശ്രമം. ബസ്റ്റാന്റിന് സമീപത്തെ ബാങ്കിന്റെ താഴെയുള്ള എടിഎം കൗണ്ടറില്‍ തന്നെയാണ് മോ...

താനൂര്‍: താനൂരില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ചാശ്രമം. ബസ്റ്റാന്റിന് സമീപത്തെ ബാങ്കിന്റെ താഴെയുള്ള എടിഎം കൗണ്ടറില്‍ തന്നെയാണ് മോഷണ ശ്രമം നടന്നിരിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരില്ലാത്ത ഈ കൗണ്ടറില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഇവിടെ നിന്നും പണമെന്നും നഷ്ടപ്പെട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ താവളമാണ് ഇവിടെ. സ്ഥലത്തെതിയ വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി. സംഭവത്തില്‍ താനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!