ഫ്രാന്റ്‌സ്‌ ആര്‍ട്‌സ്‌ ആന്റ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്ബ്‌ ഉദ്‌ഘാടനം ചെയതു

IMG-20150621-WA0039താനൂര്‍: താനൂര്‍ കാട്ടിലങ്ങാടിയില്‍ നവീരകിച്ച ഫ്രന്റ്‌സ്‌ ആര്‍ട്‌സ്‌ ആന്റ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്ബ്‌ ഗ്രന്ഥാലയം ഉദ്‌ഘാടനം ചെയ്‌തു. റിട്ടേയേര്‍ഡ്‌ പ്രധാന അധ്യാപകനായ ഇ.കൃഷ്‌ണന്‍കുട്ടി ഉദ്‌ഘാടനം ചെയ്‌തു. ഗോപാലകൃഷ്‌ണന്‍ നാഗേരി അധ്യക്ഷനായി. വാര്‍ഡംഗം സുനിത സുബ്രഹ്മണ്യന്‍, ഡോ. ടി.വി മനോജ്‌ കൂമാര്‍, ഡോ.പി വി വാസുദേവന്‍, റിട്ട.പ്രൊഫ.പി.രാധാകൃഷ്‌ണന്‍, ടി.വി ലക്ഷ്‌മണന്‍, എന്നിവര്‍ സംസാരിച്ചു.

പ്രദേശത്തെ എസ്‌എസ്‌എല്‍സി, പ്ലസ്‌ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരീക്ഷയില്‍ മികച്ച വിജയം നേടിയ നിവേദ്‌ എന്നവരെയും ആദരിച്ചു.

കെ വി ദേവീദാസ്‌ സ്വാഗതവും കെ എസ്‌ അഭിലാഷ്‌ നന്ദിയും പറഞ്ഞു.