താനൂരില്‍ തീവണ്ടി തട്ടി ഒരാള്‍ മരിച്ചു


താനൂര്‍: താനൂര്‍ റെയില്‍വേ സ്റ്റേഷന്‌ സമീപത്ത്‌ വെച്ച്‌ പാളം മുറിച്ചുകടക്കെവെ തീവണ്ടിയിടിച്ച ഒരാള്‍ മരിച്ചു. താനൂര്‍ പനങ്ങാട്ടുര്‍ സ്വദേശി പൂഞ്ഞോളി കൃഷണന്‍കുട്ടി(75)ആണ്‌ മരിച്ചത്‌.
വെള്ളിയാഴ്‌ച വൈകീട്ട്‌ നാലുമണിയോടെയാണ്‌ സംഭവം നടന്നത്‌.

ഇരു വശത്തേക്കും ഒരേ സമയം വണ്ടിവന്ന സമയത്താണ്‌ അപകടം . ഓന്നാം പാളത്തിലുടെ കടന്നുവന്ന തീവണ്ടി കണ്ട്‌ മാറിനിന്നപ്പോള്‍ രണ്ടാം പാളത്തിലൂടെ കടന്നുവന്ന മംഗലാപുരം കോയമ്പത്തുര്‍ ഇന്റര്‍സിറ്റി എക്‌സപ്രസ്സ്‌ ഇയാളെ തട്ടുകയായിരുന്നു.


മൃതദേഹം ഇപ്പോള്‍ തിരൂര്‍ ജില്ലാആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. മൃതദേഹം നാളെ പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുനല്‍കും.