Section

malabari-logo-mobile

താനാളൂര്‍ രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ വില്ലേജ്

HIGHLIGHTS : തിരൂര്‍: കറന്‍സി രഹിത സംവിധാനം വരുന്ന രാജ്യത്തെ ആദ്യത്തെ ഗ്രാമമായി തിരൂര്‍ താലൂക്കിലെ താനാളൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ് ഉള്‍ക്കെള്ളുന്ന പ്രദേശം മ...

തിരൂര്‍: കറന്‍സി രഹിത സംവിധാനം വരുന്ന രാജ്യത്തെ ആദ്യത്തെ ഗ്രാമമായി തിരൂര്‍ താലൂക്കിലെ താനാളൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ് ഉള്‍ക്കെള്ളുന്ന പ്രദേശം മാറുന്നു. ജില്ലാ ഭരണകൂടം നടപ്പാക്കുന്ന എന്റെ മലപ്പുറം ഡിജിറ്റല്‍ മലപ്പുറം പദ്ധതിയുടെ ഭാഗമായി ഒരു ഗ്രാമത്തിലെ മുഴുവന്‍ വീടുകളിലും ഇന്റര്‍നെറ്റ്, മൊബൈല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ക്രയവിക്രയങ്ങള്‍ നടത്താന്‍ ഇതുവഴി താനാളൂര്‍ പ്രദേശത്തുകാര്‍ക്ക് കഴിയും.

താനാളൂര്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വ്യാപാരികള്‍, ഓട്ടോറിക്ഷാ തോഴിലാളികള്‍, പ്രവാസികള്‍ എന്നിവര്‍ക്ക് ഇതിന്റെ ഭാഗമായി പരിശീലനം നടന്നു വരുന്നു. ജില്ലാ ബാങ്കിങ് അവലോകന സമിതി യോഗത്തില്‍ പദ്ധതി പ്രഖ്യാപനം നടത്തി. പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായ ഇന്റര്‍നാഷണല്‍ ടെന്നീസ് താരം ആദിന്‍ ബാവ പദ്ധതി സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കും. തിരുവനന്തപുരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ മാനേജര്‍ ഹാര്‍ലിന്‍ ഫ്രാന്‍സിസ് ചിറയില്‍ പദ്ധതി പ്രഖ്യാപനം നടത്തും.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!