താനാളൂരിന്‌ ഇനി ഇടത് പ്രസിഡന്റ്

unnamedതാനൂര്‍: അവിശ്വാസ പ്രമേയത്തിലൂടെ യുഡിഎഫിന് ഭരണം നഷ്ടപ്പെട്ട താനാളൂര്‍ ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റായി സുജാത മാളിയേക്കലിനെ തെരഞ്ഞെടുത്തു. 11 നെതിരെ 12 വോട്ടുകള്‍ക്കാണ് യുഡഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ വി പി സുലൈഖയെ പരാജയപ്പെടുത്തിയത്. കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നടുവില്‍ രാവിലെ 11 മണിയോടെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്.

സുജാത(പ്രസിഡന്റ്)
സുജാത(പ്രസിഡന്റ്)

പഞ്ചായത്ത് വൈസ് പ്രസിഡന്റായി സിപിഐഎമ്മിന്റെ അംഗമായ വി അബ്ദുള്‍ റസാഖ് വിജയിച്ചു.

സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം എല്‍ഡിഎഫ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ പുതിയ പഞ്ചായത്ത് സാരഥികളുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി.