ജെല്ലിക്കെട്ട് നിരോധനം; സംസ്ഥാനത്താകെ വന്‍ പ്രതിഷേധം;2 ദിവസത്തിനുള്ളില്‍ ജെല്ലിക്കെട്ട് നടത്തുമെന്ന് മുഖ്യമന്ത്രി

ചെന്നൈ: ജെല്ലിക്കെട്ട് നിരോധനത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെങ്ങും വന്‍ പ്രതിഷേധം. യുവാക്കാളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ജെല്ലിക്കെട്ട് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിഎംകെ നേതാവ് എംകെ സ്റ്റലില്‍ പ്രതിഷേധക്കാരോടൊപ്പം ചേര്‍ന്നു. മാമ്പലം സ്‌റ്റേഷനില്‍ ട്രെയിന്‍ തടഞ്ഞതിന് സ്റ്റാലിനെ പോലീസ് കരുതല്‍ തടങ്കലിലാക്കി.

വിവിധ ഭാഗങ്ങളിലായി വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരങ്ങളില്‍ ഡിഎംകെ പ്രവര്‍ത്തകരും പങ്കെടുക്കുന്നുണ്ട്.

അതെസമയം രണ്ടു ദിവസത്തിനുള്ളില്‍ ജെല്ലിക്കെട്ട് നടത്തുമെന്ന് മുഖ്യമന്ത്രി പനീര്‍ ശെല്‍വം അറിയിച്ചു. കായിക വിനോദം എന്ന നിലയ്ക്ക് ജെല്ലിക്കെട്ട് നടത്താനുള്ള നിയമഭേദഗതിയുടെ കരട് തയ്യാറായിക്കഴിഞ്ഞതായും അദേഹം പറഞ്ഞു. ജനങ്ങളോട് പ്രതിഷേധങ്ങളില്‍ നിന്ന് മാറിനില്‍ക്കാനും അദേഹം ആവശ്യപ്പെട്ടു.