തമിഴ്‌നാട്ടില്‍ വാഹനാപകടം; മൂന്ന്‌ മലപ്പുറം സ്വദേശികള്‍ മരിച്ചു

Untitled-1 copyരാമനാഥപുരം: തമിഴ്‌നാട്ടിലെ രാമനാഥപുരത്തുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം സ്വദേശികളായ സലിം, സമീര്‍, റിയാസ് എന്നിവരാണ് മരിച്ചത്. ഒമ്പത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

ഇവര്‍ സഞ്ചരിച്ച വാന്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിച്ചാണ് അപകടം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധുരയ്ക്കുപോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. വാനിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്ന് കരുതുന്നു.

ഇന്നലെ കര്‍ണാടകയിലുണ്ടായ വാഹനാപകടത്തിലും മൂന്ന് മലയാളികള്‍ മരിച്ചിരുന്നു. ചിക്മഗ്ലൂരില്‍ ഉണ്ടായ അപകടത്തില്‍ ബത്തേരി മലവയല്‍ സ്വദേശികളാണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ പാറയില്‍ ചെന്നിടിക്കുകയായിരുന്നു.