തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ 7 മലയാളികള്‍ മരിച്ചു;3പേര്‍ക്ക് പരിക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ വാഹനാപകടം. അപകടത്തില്‍ ഏഴുമലയാളികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാസർകോട് ബന്ദിയോട് മണ്ടേക്കാപ്പ് ആൽവിൻ, രോഹിത്, ഹെറാൾഡ്, സാത്രിൻ, ഫെറോന. റീവ, സാൻവിൻ എന്നിവരാണ് മരിച്ചത്.പരിക്കേറ്റ പ്രസില്ല, ജസിമ, പ്രേമ എന്നിവരെ കുഴിത്തല സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാവിലെ കരൂരിലെ കുഴിത്തലയിലായിരുന്നു അപകടം സംഭവിച്ചത്.
വേളാങ്കണ്ണിയിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്.