തമിഴ്‌നാട്ടില്‍ മൂന്ന്‌ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്‌തു;കോളേജ്‌ മാനേജമെന്റിന്റെ പീഡനമെന്ന്‌ ആരോപണം

Untitled-1 copyചെന്നൈ: തമിഴ്‌നാട്ടിലെ വില്ലുപുരത്ത്‌ മൂന്ന്‌ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്‌തു. എസിവി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെയാണ്‌ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. ആത്മഹത്യയാണെന്നാണ്‌ പ്രാഥമിക നിഗമനം.

വില്ലുപുരം എസ്‌ വി എസ്‌ മെഡിക്കകല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ശരണ്യ, മോനിഷ, പ്രിയങ്ക എന്നിവരാണ്‌ ആത്മഹത്യ ചെയ്‌തത്‌. മൂന്ന്‌ പേരും പ്രകൃതി ചികസ കോഴ്‌സ്‌ ചെയ്യുന്ന വിദ്യാര്‍ത്ഥികളാണ്‌

വിദ്യാര്‍ത്ഥികള്‍ മരിക്കാന്‍ കാരണം കോളേജ്‌ അധികൃതരുടെ പീഡനത്തെ തുടര്‍ന്നാണെന്ന്‌ ബന്ധുക്കള്‍ ആരോപിച്ചു. വിദ്യാര്‍ത്ഥകളുടെ ആത്മഹത്യ കുറിപ്പ്‌ കണ്ടെടുത്തിട്ടുണ്ട്‌. ഇതിലും മരണത്തിന്‌ ഉത്തരവാദികള്‍ കേളേജ്‌ മാനേജ്‌മെന്റാണെന്നും മാനേജ്‌മെന്റിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പറയുന്നുണ്ട്‌. പ്രവേശന സമയത്ത്‌ വാങ്ങിയ ആറു ലക്ഷം രൂപയ്‌ക്കു പുറമെ കൂടുതല്‍ ഫീസിനായി മാനേജ്‌മെന്റ്‌ ഇവരില്‍ നിരന്തരം സമ്മര്‍്‌ദം ചെലുത്തിയതായി കുറിപ്പില്‍ പരാമര്‍ശമുണ്ട്‌.