തമിഴ്‌നാട്ടിലെ കാട്ടില്‍ മൂത്രമൊഴിക്കുമ്പോള്‍ ജാഗ്രതൈ;പണികിട്ടും

മറയൂര്‍: കാട്ടിനുള്ളില്‍ മൂത്രമൊഴിച്ചാല്‍ ഇനി പിഴയടക്കേണ്ടിവരും. വന്യജീവി സങ്കേതത്തില്‍ മൂത്രമൊഴിച്ച മൂന്ന് യൂവാക്കള്‍ക്കാണ് 1600 പിഴ അടക്കേണ്ടി വന്നത്. മറയൂര്‍-ഉടുമലൈ പാതയില്‍ ചിന്നാര്‍ അതിര്‍ത്തിക്കപ്പുറം തമിഴ്‌നാട്ടിലെ പൊങ്കനോടാ പാലത്തിന് സമീപമാണ് ഈ സംഭവം നടന്നത്.

തമിഴ്‌നാട് ഉടുമലൈ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലാണ് മറയൂര്‍ സ്വദേശികളായ യുവാക്കളെ പിടികൂടി പഴിയടപ്പിച്ചത്. അതെസമയം ഇവര്‍ക്ക് പിഴയടച്ചതിന് ആനമല ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ തമിഴ്‌നാട് ട്രസ്റ്റ് എന്ന സംഘടനയുടെ രസീതാണ് റേഞ്ച് ഓഫീസര്‍ ഒപ്പിട്ട് നല്‍കിയത്.

ഈ മേഖലകളിലാകട്ടെ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സംവിധാനമൊന്നുമില്ല.