തമിഴാനാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിയില്‍

jayalalithaa-759ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പിലൂടെയാണ് വിവരം അറിയിച്ചത്. ജയലളിതയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഒരു ദിവസത്തെ നിരീക്ഷണത്തിന് നിര്‍ദേശിച്ചിട്ടുള്ളതായും ആശുപത്രി അധകൃതര്‍ അറിയിച്ചു. അതേസമയം കരള്‍രോഗത്തെ തുടര്‍ന്നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിതെന്നുള്ള വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്.

ജയലളിതയുടെ രോഗത്തെ കുറിച്ച് അഭ്യുഹങ്ങള്‍ പരന്നതോടെ മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെകുറിത്ത് യഥാര്‍ഥ വിവരം പുറത്തുവിടാന്‍ അണ്ണാ ഡിഎംകെയോട് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു.