Section

malabari-logo-mobile

തമിഴ്‌നാട്ടില്‍ പത്താംക്ലാസ്സുകാരിയെ 12 ലക്ഷം രൂപക്ക്‌ വ്യാപാരിക്ക്‌ വിറ്റു

HIGHLIGHTS : വിവാഹകമ്പോള മറവില്‍ പതിനാല്‌്‌ വയസ്സുകാരിയായ പത്താംക്ലാസ്സുകാരിയായ പെണ്‍കുട്ടിയെ 12 ലക്ഷം രൂപക്ക്‌ പണക്കാരനായ വ്യാപാരിക്ക്‌ വിറ്റു. സേലത്തിനടുത്ത്‌...

Untitled-1 copyവിവാഹകമ്പോള മറവില്‍ പതിനാല്‌്‌ വയസ്സുകാരിയായ പത്താംക്ലാസ്സുകാരിയായ പെണ്‍കുട്ടിയെ 12 ലക്ഷം രൂപക്ക്‌ പണക്കാരനായ വ്യാപാരിക്ക്‌ വിറ്റു. സേലത്തിനടുത്ത്‌ ശൂരമംഗലത്തെ സര്‍ക്കാര്‍ സ്‌്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന പെണ്‍കുട്ടിയെ മുപ്പത്താറുകാരനായ കടലൂര്‍ സ്വദേശിയായ വ്യാപാരിക്കാണ്‌ വില്‍പ്പന നടത്തിയത്‌.

ജില്ല ചൈല്‍ഡ്‌ ലൈനിന്‌ തന്റെ കുട്ടിയെ തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന്‌ പെണ്‍കുട്ടിയുടെ മാതാവ്‌ പരാതി നല്‍കിയതോടെയാണ്‌ സംഭവം പുറത്ത്‌ വരുന്നത്‌. ഇവര്‍ മദ്രാസ്‌ ഹൈക്കോടതിയില്‍ ഹേബിയസ്‌ കോര്‍പ്പസ്‌ ഹരജിയും നല്‍കിയിട്ടുണ്ട്‌.

sameeksha-malabarinews

ബീഗത്തിന്റെയും സാദിക്ക്‌ ബാഷയുടെയും മകളായ പതിനാലുകാരി പത്താംക്ലാസ്സിലെ ക്വാര്‍ട്ടര്‍ലി പരീക്ഷ കഴിഞ്ഞയുടെനൊണ്‌ സംഭവം നടന്നത്‌. മറ്റൊരു കാര്യത്തിന്‌ ഈ വീട്ടിലെത്തിയ പ്രാദേശികനേതാവിന്റെ മകന്‍ കൂടിയായ ബാബു എന്ന വ്യാപാരി പെണ്‍ുകുട്ടിയെ കണ്ടപ്പോള്‍ താത്‌പര്യമുണ്ടാകുകയായിരുന്നു. പെണ്‍കുട്ടിയെ തനിക്ക്‌ വിവാഹം കഴിച്ചുതരണമെന്ന്‌ ആവിശ്യപ്പെടുകായായിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇതിന്‌ തയ്യാറാകഞ്ഞതിനെ തുടര്‍ന്ന്‌ ഭീഷണിയും പ്രലോഭനങ്ങളും തുടരുകയായിരുന്നു. പിന്നീട്‌ 12 ലക്ഷം രൂപ വാഗ്‌ദാനം നല്‍കിയാണ്‌ പെണ്‍കുട്ടിയുടെ വീട്ടുകാരെ നിര്‍ബന്ധിച്ച വിവാഹഹത്തിന്‌ സമ്മതിപ്പിക്കുകയായിരുന്നു.

പിന്നീട്‌ പെണ്‍കുട്ടിയുട മാതാപിതാക്കള്‍ ഇയാളുടെ വീട്ടിലെത്തിയപ്പോഴാണ്‌ ഇയാള്‍ നേരത്തേ വിവാഹിതനായിരുന്നെന്നും അതില്‍ ഒരു കുട്ടിയുണ്ടെന്നുമുള്ള വിവരമറിഞ്ഞത്‌. വിവരമറിഞ്ഞ്‌ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ തിരികെ വീട്ടിലേക്ക്‌ കൊണ്ടുവരാന്‍ ശ്രമിച്ചെങ്ങിലും ബാബു തടയുകയായിരുന്നു. ഇതേ തുടര്‍ന്നാണ്‌ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പാരാതിയുടമായി രംഗത്തെത്തിയത്‌. തുടര്‍ന്ന അന്വേഷണത്തനെത്തിയ ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകരെ ബാബുവിന്റെ ആളുകള്‍ തടയുകയായിരുന്നു. കൂടുതല്‍ പോലീസിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ കോടതിയിലെത്തിക്കുമെന്ന്‌ കടലൂര്‍ ജില്ല സാമൂഹ്യക്ഷേമ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!