തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ്‌ ശികലക്ക് ഓട്ടോറിക്ഷ; പനീര്‍സെല്‍വത്തിന് വൈദ്യുതി പോസ്റ്റ്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആര്‍ കെ നഗറില്‍ എഐഎഡിഎംകെയുടെ ശശികല വിഭാഗത്തിനും പനീര്‍സെല്‍വം വിഭാഗത്തിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ ചിഹ്നം അനുവദിച്ചു. ശശികലയുടെ സ്ഥാനാര്‍ഥിയായ പാര്‍ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന് ഓട്ടോറിക്ഷയും പനീര്‍സെല്‍വം വിഭാഗത്തിന് വൈദ്യുതി പോസ്റ്റുമാണ് അനുവദിച്ചത്.പനീര്‍സെല്‍വം വിഭാഗത്തിന്റെ പാര്‍ടിക്ക് എഐഎഡിഎംകെ പുരടിച്ചിതലൈവി അമ്മ എന്ന പേരും ശശികലയുടെ പാര്‍ടിക്ക് എഐഎഡിഎംകെ അമ്മ എന്ന പേരും അംഗീകരിച്ചു.

എഐഎഡിഎംകെയും തെരഞ്ഞെടുപ്പ് ചിഹറ്മായ രണ്ടിലക്ക് വേണ്ടി ഇരുവിഭാഗവും അവകാശമുന്നയിച്ചതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആ ചിഹ്നം മരവിപ്പിക്കുകയായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 29 വര്‍ഷമായി എഐഎഡിഎംകെയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണ് രണ്ടില.