തമിഴ്‌നാട്ടില്‍ കൊക്കകോളയും പെപ്‌സിയും ബഹിഷ്‌ക്കരിക്കാന്‍ തുടങ്ങി

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊക്കകോളയും പെപ്‌സിയും ബഹിഷ്‌ക്കരിക്കാന്‍ തുടങ്ങി. വ്യാപാരി സംഘടനകള്‍ സംയുക്തമായാണ് ബഹിഷ്‌ക്കരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തമിഴ്‌നാട് ട്രേഡേഴ്‌സ് ഫെഡറേഷന്‍, തമിഴ്‌നാട് വണികര്‍ കൂട്ടമൈപ്പ് പേരവൈ തുടങ്ങിയ സംഘടനകള്‍ കളുടെ നേതൃത്വത്തില്‍ നടക്കുന്ന ബഹിഷ്‌കരണത്തെ മലയാളികളുടെ നേതൃത്വത്തിലുള്ള ചെന്നൈ ചായക്കട ഉടമസ്ഥസംഘവും പിന്തുണയ്ക്കുന്നുണ്ട്.

രൂക്ഷമായ വരള്‍ച്ചമൂലം കര്‍ഷകര്‍ വെള്ളമില്ലാതെ പൊറുതിമുട്ടുമ്പോള്‍ ഉള്ള വെള്ളം ഊറ്റിയെടുത്ത് ശീതളപാനീയങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന കുത്തക കമ്പനികളുടെ ചൂഷണം തടയുക എന്നതാണ് തീരുമാനത്തിനു പിറകിലുള്ളത്. ഇത്തരം പാനീയങ്ങളില്‍ വിഷാംശമുണ്ടെന്ന പരിശോധന ഫലം നിലവിലുള്ളതും പെപ്‌സി, കോള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്താനുള്ള കാരണവുമാണ്.

ഇതോടൊപ്പം തദ്ദേശിയമായ ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. അതെസമയം ഹോട്ടലുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും കോള ഉല്‍പ്പന്നങ്ങള്‍ ലഭിക്കും.