അമ്മ കാന്റീന്‍ മാതൃക സ്വീകരിച്ച്‌ ഡല്‍ഹിയില്‍ ആംആദ്‌മി കാന്റീന്‍ വരുന്നു

Amma-canteens-facebookദില്ലി: തമിഴ്‌നാട്‌ സര്‍ക്കാറിന്റെ അമ്മ കാന്റീന്‍ മാതൃകയാക്കി ദില്ലിയില്‍ എഎപി സര്‍ക്കാര്‍ സാധാരണക്കാര്‍ക്കായി കാന്റീന്‍ തുടങ്ങുന്നു. അഞ്ച്‌ രൂപ മുതല്‍ പത്ത്‌ രൂപ വരെ നിരക്കിലാണ്‌ അമ്മ കാന്റീനില്‍ ഭക്ഷണം വിതരണം ചെയ്യുന്നത്‌. ദിവസവേതനക്കാരെയും സാമ്പതികമായി പിന്നോക്കം നില്‍ക്കുന്നവരെയും ലക്ഷ്യമിട്ടാണ്‌ ആംആദ്‌മി കാന്റീനുകള്‍ ആരംഭിക്കുന്നത്‌.

മൂന്ന്‌ നേരം ചെലവുകുറഞ്ഞ രീതിയില്‍ ഈ കാന്റീനുകള്‍ വഴി ഭക്ഷണം കഴിക്കാന്‍ സാധിക്കും. ഫുഡ്‌ ആന്റ്‌ സിവില്‍ സപ്ലൈസ്‌ ആകും കാന്റീനുകള്‍ നടത്തുക. തുടക്കത്തില്‍ ഇന്റസ്‌ട്രിയല്‍ എരിയ, ആശുപത്രികള്‍, വിദ്യഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്ക്‌ സമീപമാകും കാന്റീനുകള്‍ പ്രവര്‍ത്തിക്കുക. പിന്നീട്‌ മറ്റ്‌ സ്ഥലങ്ങളിലേക്കു കൂടി ഇവ വ്യാപിപ്പിക്കും.

തമിഴ്‌നാട്‌ സര്‍ക്കാര്‍ ഇത്തരത്തില്‍ 225 കാന്റീനുകള്‍ സംസ്ഥാനത്താകെ നടത്തുന്നുണ്ട്‌. ഏകദേശം 65 കോടി രൂപ വര്‍ഷത്തില്‍ ഇതിനായി നീക്കിവെക്കുന്നുണ്ട്‌. ദിവസവും പതിനായിരക്കണക്കിന്‌ പാവപ്പെട്ടവര്‍ക്ക്‌ ഇതിന്റെ ഗുണം ലഭിക്കും.