സണ്ടക്കോഴി2 ല്‍ അക്ഷര ഹസന്‍ അഭിനയിക്കില്ലേ?

akshara-haasanഅമിതാഭ് ബച്ചനും ധനുഷിനുമൊപ്പം ഷമിതാഭ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ഉലകനായകന്‍ കമല്‍ ഹസന്റെ മകള്‍ അക്ഷര ഹസന്‍ തമിഴിലേക്ക് തിരിയുന്നു.
ലിങ്കുസ്വാമി സംവിധാനം ചെയ്യുന്ന ‘സണ്ടക്കോഴി2’ എന്ന ചിത്രത്തിലാണ് അക്ഷര അഭിനയിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ നടിയോട് ചിത്രത്തെപ്പറ്റി സംസാരിച്ചതായി വൃത്തങ്ങള്‍ പറഞ്ഞു.

എന്നാല്‍ അക്ഷര ഇക്കാര്യം ഇതു വരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അടുത്ത കുറച്ച് ആഴ്ചകള്‍ കൂടി ചിത്രത്തിന്റെ സംവിധായകര്‍ നടിയുടെ തീരുമാനം അറിയാനായി കാത്തിരിക്കുമെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി. ചിത്രത്തില്‍ വിശാലാണ് നായകനാകുന്നത്.

ഇതിന് മുമ്പ് മണിരത്‌നം സംവിധാനം ചെയ്ത കടല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം അക്ഷരയെ തേടി എത്തിയിരുന്നെങ്കിലും താരം വേണ്ടെന്ന് വച്ചിരുന്നു. ഷാമിതാഭ് എന്ന ആദ്യ ചിത്രത്തിന് ശേഷം മറ്റ് ചിത്രങ്ങളിലൊന്നും അക്ഷര അഭിനയിച്ചിട്ടില്ല.