തമിഴ്‌നാട്‌ സ്വദേശനിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസില്‍ 4 പേര്‍ക്ക്‌ കഠിനതടവും പിഴയും

Untitled-1 copyകൊച്ചി: തമിഴ്‌നാട്‌ സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌ത കേലില്‍ നാല്‌ യുവാക്കള്‍ക്ക്‌ ജീവപര്യന്തം തടവും 55000 രൂപ വീതം പിഴയും കോടതി വിധിച്ചു. കേസിലെ മറ്റ്‌ രണ്ട്‌ പ്രതികള്‍ക്കും മൂന്ന്‌ വര്‍ഷം തടവും കോടതി വിധിച്ചു. സംഭവത്തില്‍ ആറു പ്രതികളും കുറ്റക്കാരാണെന്ന്‌ കുട്ടികള്‍കും സ്‌ത്രീകള്‍ക്കും എതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

കങ്ങരപ്പടി തേവക്കല്‍ വികെസി കോളനിയില്‍ പറക്കാട്ട് വീട്ടില്‍ അതുല്‍ പി ദിവാകരന്‍ (23), എടത്തല മുരുതക്കാട് മുഗള്‍ കൊല്ലറ വീട്ടില്‍ അനീഷ് (29), എടത്തല മണലിമുക്ക് പാറയില്‍ വീട്ടില്‍ മനു എന്ന മനോജ് (22), വടകോട് മുണ്ടക്കല്‍ വീട്ടില്‍ മസ്താന്‍ നിയാസ് എന്ന നിയാസ് (30), പഴന്തോട്ടം കുറുപ്പശേരി വീട്ടില്‍ കെ വി ബിനീഷ് (33), ഭാര്യ ഫോര്‍ട്ട്കൊച്ചി സ്വദേശിനി ജാസ്മിന്‍ (36) എന്നിവരെയാണ് പ്രത്യേക കോടതി ജഡ്ജി കെ ടി നിസാര്‍ അഹമ്മദ് ശിക്ഷിച്ചത്.
2015 ഫെബ്രുവരി 14 നാണ്‌ സംഭവം നടന്നത്‌. ഇടപ്പള്ളി ടോളിന്‌ സമീപത്തുനിന്ന്‌ കാടുവെട്ടിത്തെളിക്കാനുണ്ടെന്ന്‌ വിശ്വസിപ്പിച്ച്‌ യുവതിയേയും പ്രായമായ സ്‌ത്രീയെയും അതുലും അനീഷും ചേര്‍ന്ന്‌ ഓട്ടോയില്‍ വിളിച്ചുകൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ഓട്ടോ ഉണിച്ചിറഭാഗത്തെത്തിയപ്പോള്‍ മനോജും നിയാസും ഓട്ടോയില്‍ കയറി. തുടര്‍ന്ന്‌ ഈ യുവാക്കളുടെ പെരുമാറ്റത്തില്‍ സംശയം പറഞ്ഞതോടെ കൂടുതല്‍ പണം നല്‍കാമെന്നു പറയുകയായിരുന്നു.

ഒടുവില്‍ കളമശേരി മെഡിക്കല്‍ കോളേജിനുസമീപം സൈബര്‍സിറ്റിക്കായി എടുത്ത കാടുപിടിച്ച വിജനമായ സ്ഥലത്തെത്തിച്ച് ഇവരോട് കാടു വെട്ടാന്‍ ആവശ്യപ്പെടുകയായിരുന്നു. പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ പ്രായമായ യുവതിയെ മര്‍ദിച്ചശേഷം ഒന്നുമുതല്‍ നാലുവരെ പ്രതികള്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗംചെയ്തു.

പീഡനത്തിനിരയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒന്നുമുതല്‍ നാലുവരെ പ്രതികളെ കളമശേരി പൊലീസ് അറസ്റ്റ്ചെയ്തത്. പ്രതികളെ ഒളിവില്‍ക്കഴിയാന്‍ സഹായിച്ചതിനും ആഭരണം വില്‍ക്കാന്‍ സഹായിച്ചതിനുമാണ് അഞ്ചും ആറും പ്രതികളെ അറസ്റ്റ്ചെയ്തത്. തൃക്കാക്കര പൊലീസ് അസിസ്റ്റന്റ് കമീഷണര്‍ ബിജോ അലക്സാണ്ടര്‍, കളമശേരി സിഐ സി ജെ മാര്‍ട്ടിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം.