കുറച്ച്‌ സെക്‌സ്‌,സസ്‌പെന്‍സ്‌…സരിതയുടെ ആത്മകഥ തമിഴ്‌നാട്ടില്‍ ചൂടപ്പം പോലെ വിറ്റഴിക്കുന്നു

Untitled-1 copyചെന്നൈ: ഏറെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ തട്ടിപ്പ്‌ കേസിലെ പ്രതി സരിത എസ്‌ നായതരുടെ ആത്മകഥ തമിഴ്‌നാട്ടില്‍ ചൂടപ്പം പോലെ വറ്റഴിക്കുന്നു. തമിഴില്‍ പ്രസിദ്ധീകരിക്കുന്ന കുമുദം മാസികയാണ്‌ സരിതയുടെ ആത്മകഥ പ്രസിദ്ധീകരിക്കുന്നത്‌. തമിഴര്‍ക്ക്‌ സരിത നായര്‍ അല്ല. അവര്‍ക്ക്‌ സരിതാമ്മയാണ്‌.

ത്രസിപ്പിക്കുന്ന സരിതയുടെ ആത്മകഥ യുവാക്കളുടെ ഹൃദയതാളം തന്നെ നിലപ്പിക്കുകയാണെന്നാണ്‌ റിപ്പോര്‍ട്ട്‌. രാഷ്ട്രീയക്കാരില്‍ നിന്ന്‌ സരിതക്കുണ്ടായ തിക്താനുഭവങ്ങള്‍ അതേപടി ആത്മകഥയില്‍ എഴുതിയിട്ടുണ്ട്‌. സെപ്‌തംബര്‍ 12 നെ തന്റെ ജീവിതത്തിലെ പ്രധാന ദിവസമായാണ്‌ സരിത ആത്മകഥയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. കേരള രാഷ്ട്രീയത്തിലെ അതികായകനെ കാണാന്‍ അന്ന്‌ സരിത പോയെന്നും അവിടെ നിന്നും തിക്താനുഭവങ്ങളാണ്‌ നേരിടേണ്ടി വന്നതെന്നുമാണ്‌ സരിത ആത്മകഥയില്‍ എഴുതിയിരിക്കുന്നത്‌.

ആത്മകഥ പുസ്‌തക രൂപത്തില്‍ മലയാളത്തില്‍ പുറത്തിറക്കാനും ആലോചനയുണ്ടത്രെ. മലയളത്തിലെ ക്ലാസ്‌ വായനക്കാരെകൂടി ലക്ഷ്യമിട്ട്‌ ചിലമാറ്റങ്ങള്‍ വരുത്തിയാവും പുസ്‌തകം തയ്യാറാക്കുക എന്നാണ്‌ വിവരം. ഏത്‌ പ്രസാധകര്‍ ഇതിന്‌ തയ്യാറാകും എന്നത്‌ ആശ്രയിച്ചാവും മറ്റു തീരുമാനങ്ങള്‍. സോളാര്‍ അഴിമതികേസില്‍ എന്താണ്‌ സരിതയുടെ ജീവിതത്തില്‍ സംഭവിച്ചതെന്ന്‌ തുറന്ന്‌ കാണിക്കാനാണ്‌ ആത്മകഥയിലൂടെ ശ്രമിക്കുന്നതെന്നാണ്‌ തമിഴ്‌ മാസികയുടെ വാദം. സോളാര്‍ കേസ്‌ അന്തിമഘട്ടത്തിലെത്തി നില്‍ക്കെ സരിത ആത്മകഥ പുറത്തിറക്കിയത്‌ സോളാര്‍ വിഷയം വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്‌.

ഏതായാലും കവര്‍പേജില്‍ സരിതയുടെ ചിത്രത്തോടെ പ്രസിദ്ധീകരിക്കുന്ന കുമുദം മാസിക വരുന്നതും കാത്തിരിക്കുകയാണ്‌ തമിഴ്‌നാട്ടിലെ നല്ലൊരുവിഭാഗം ആളുകളും.

Related Articles