തെന്നിന്ത്യന്‍ ചലച്ചിത്രതാരം മനോരമ അന്തരിച്ചു

manoramaചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ സിനിമാതാരം മനോരമ(78) അന്തരിച്ചു. ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചത്. ചെന്നൈയിലെ വസതില്‍ വെച്ച് ഇന്നലെ അര്‍ദ്ധരാത്രിയോടെയായയിരുന്നു അന്ത്യം.
ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനിയച്ച സിനമാതാരം എന്ന റിക്കോര്‍ഡ് മനോരമയുടെ പേരിലാണ്. 1500 ഓളം ചിത്രങ്ങളില്‍ മനോരമ അഭിനയിച്ചിട്ടുണ്ട്.. തമിഴ്, തെലുങ്ക്, മലയാളം കന്നഡ, ഹിന്ദി എന്നീ ഭാഷകളി്ല്‍ അഭിനിയിച്ചിട്ടുണ്ട്.17 മലയാളസിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്..
തമിഴനാട്ടിലെ തഞ്ചാവുരിനടുത്തെ മന്നാര്‍ഗുഡിയിലാണ് മനോരമയുടെ ജനനം യാഥാര്‍ത്ഥ പേര് ഗോപിശാന്തയെന്നാണ്. കടുത്ത പട്ടിണിമുലം 12ാം വയസ്സുമുതല്‍ നാടക രംഗത്തെത്തത്തിയ മനോരമ ആയിരത്തോളം നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
1958ല്‍ മാലയിട്ട മങ്കയാണ് മനോരമയുടെ ആദ്യചിത്രം. 063ല്‍ പുറത്തിറങ്ങിയ കൊഞ്ചുംകുമാരിയില്‍ ആദ്യത്തെ നായികയായി.
നിരവധി ഹാസ്യറോളുകള്‍ കൈകാര്യം ചെയ്ത മനോരമ പതിറ്റാണ്ടുകളോളം തമിഴ്‌സിനിമയുടെ അഭിവാജ്യഘടകമായിരുന്നു.
1989ല്‍ മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌ക്കാരം ലഭിച്ച മനോരമക്ക് 2002ല്‍ പത്മശ്രീ പുരസ്‌ക്കാരവും ലഭിച്ചു.