Section

malabari-logo-mobile

നടി മനോരമ മരിച്ചെന്ന് വ്യാജ വാര്‍ത്ത

HIGHLIGHTS : ചന്നൈ: ആച്ചി എന്ന് വിളിയ്ക്കുന്ന തമിഴ് നടി മനോരമ മരിച്ചെന്ന് വ്യാജ വാര്‍ത്തകള്‍. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ് ആപ്പ് പോലുള്ള നവമാധ്യമങ്ങളാണ്

Manorama-Picsചന്നൈ: ആച്ചി എന്ന് വിളിയ്ക്കുന്ന തമിഴ് നടി മനോരമ മരിച്ചെന്ന് വ്യാജ വാര്‍ത്തകള്‍. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ് ആപ്പ് പോലുള്ള നവമാധ്യമങ്ങളാണ് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചത്. വാര്‍ത്ത പ്രചാരണം ശക്തമായതോടെ അതിനെ എതിര്‍ത്ത് ആച്ചിയുടെ കുടുംബാംഗങ്ങള്‍ രംഗത്ത് വന്നു.

ആച്ചിയ്ക്ക് സുഖമില്ല എന്ന വാര്‍ത്തകള്‍ സത്യമാണ്. എന്നാല്‍ നില ഗുരുതരമല്ല. ആച്ചിയുടെ ജീവന് ഹാനിയുണ്ടായി എന്ന പ്രചരണങ്ങളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. ആച്ചി ചെന്നൈയിലെ ആശുപത്രിയില്‍ അന്തരിച്ചു എന്ന മട്ടിലായിരുന്നു വാര്‍ത്താ പ്രചരണം.

sameeksha-malabarinews

എം ജി ആര്‍, എന്‍ ടി ആര്‍, കരുണാനിധി, ജയലളിത തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചിട്ടുളള താരമാണ് ആച്ചി. ആയിരത്തിയഞ്ഞൂറോളം സിനിമകളില്‍ വേഷമിട്ട താരം ആ റെക്കോഡുകള്‍ സ്വന്തം പേരിലാക്കി. ആയിരത്തിലധികം നാടകങ്ങളിലും ആച്ചി വേഷമിട്ടിട്ടുണ്ട്.

അടുത്തിടെ ജീവിനോടെ ഇരിയ്ക്കുന്ന സിനിമാ താരങ്ങളെ കൊല്ലുന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പതിവായിരിക്കുകയാണ്. ദേശീയ പുരസ്‌കാര ജേതാവു കൂടെയായ നടന്‍ സലിം കുമാര്‍ മരിച്ചെന്ന വാര്‍ത്തയാണ് ദിവസങ്ങള്‍ക്ക് മുമ്പ് ഇത്തരത്തില്‍ പ്രചരിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!