കാബൂളില്‍ പൊലീസിന് നേരെ ചാവേറാക്രമണം; 40 മരണം

Kabul-bomb-attacksകാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പൊലീസിനു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

പൊലീസ് സേനാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ സിവിലിയന്‍മാരും ഉള്‍പ്പെടുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.

കഴിഞ്ഞ ആഴ്ച കനേഡിയന്‍ എംബസിയുടെ സുരക്ഷാ ചുമതലയുള്ള നേപ്പാളി സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിനു നേരെയും താലിബാന്‍ ചാവേറാക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 20 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കയും ചെയ്തിരുന്നു.