വിഎം സുധീരന്റെ ജനപക്ഷയാത്രക്ക്‌ ബാറുകളില്‍ നിന്ന്‌ പിരിവ്‌

തൃശ്ശൂര്‍: സര്‍ക്കാരിന്റെ മദ്യനയമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന കെപിസിസി പ്രസിഡന്റ്‌ വിഎം സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്ര വിജയിപ്പിക്കാന്‍ ബാറുടമകളില്‍ നിന്ന്‌ പണം പിരിച്ചതായുള്ള രേഖകള്‍ പുറത്ത്‌. തൃശ്ശൂര്‍ ജില്ലയിലാണ്‌ സംഭവം. തിരുവുല്വാമല ഓക്‌ ട്രീ ബാറില്‍ നി്‌ന്നാണ്‌ നവംബര്‍ പന്ത്രണ്ടായം തിയ്യത്‌ 5000 രൂപ കൈപ്പറ്റിയതിന്റെ രശീതി പുറത്തുവന്നിരിക്കുന്നത്‌.

സംഭവം വിവാദമായതോടെ കെപിസിസി തൃശ്ശൂര്‍ ഡിസിസിയോട്‌ ഇതേ കുറിച്ച്‌ അന്വേഷണം നടത്താന്‍ ആവിശ്യപ്പെട്ടിട്ടുണ്ട്‌. ബാറില്‍ നിന്ന്‌ പണം പിരിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന്‌ വിഎം സുധീരന്‍ പറഞ്ഞു.

യാത്രക്കു വേണ്ടി ബാറുടമകളില്‍ നിന്ന്‌ പണം പിരിക്കരുതെന്ന്‌ കെപിസിസി നിര്‍ദ്ദേശം നല്‍കിയിരുന്നത്രെ