Section

malabari-logo-mobile

തായ്‌വാനില്‍ വാതക പൈപ്പ്‌ലൈന്‍ പൊട്ടിതെറിച്ച് 22 മരണം; 271 പേര്‍ക്ക് പരിക്ക്

HIGHLIGHTS : തായ്‌പൊയ് : വാതകചോര്‍ച്ചയെ തുടര്‍ന്ന് തായ്‌വാനില്‍ വാതക പൈപ്പ്‌ലൈന്‍ പൊട്ടിതെറിച്ചു. പൊട്ടിതെറിയില്‍ 24 പേര്‍ മരിക്കുകയും 271 പേര്‍ക്ക് പരിക്കേല്‍ക...

taiwanതായ്‌പൊയ് : വാതകചോര്‍ച്ചയെ തുടര്‍ന്ന് തായ്‌വാനില്‍ വാതക പൈപ്പ്‌ലൈന്‍ പൊട്ടിതെറിച്ചു. പൊട്ടിതെറിയില്‍ 24 പേര്‍ മരിക്കുകയും 271 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദക്ഷിണ തായ്‌വാനിലെ കവോസീയൂങ് നഗരത്തിലാണ് പൊട്ടിത്തെറിയുണ്ടായത്.

വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് വാതകം ചോരുന്നതായി അധികൃതര്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് സ്‌ഫോടനപരമ്പരകള്‍ സംഭവിക്കുകയായിരുന്നു. ചോര്‍ച്ച ഉടനടി പരിഹരിക്കാന്‍ കഴിയാതായതോടെയാണ് ദുരന്തം സംഭവിച്ചതെന്ന് ഉദേ്യാഗസ്ഥര്‍ വ്യക്തമാക്കി. അഞ്ചോളം പൊട്ടിതെറിയാണ് ഉണ്ടായത്.

sameeksha-malabarinews

പ്രൊപീന്‍ വാതകമാണ് ചോര്‍ന്നിരിക്കുന്നത്. പ്രൊപീന്‍ വാതകം ജലം കൊണ്ട് അണക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനവും ഏറെ ദുസ്സഹമായിരിക്കുകയാണ്. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഇപ്പോഴും മാറ്റികൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സി പി സി കോര്‍പ്പറേഷന്റെ വാതക പൈപ്പ്‌ലൈനുകളിലാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. അതേസമയം സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!