Section

malabari-logo-mobile

തായ്‌ലന്റില്‍ സൈന്യം അധികാരം പിടിച്ചെടുത്തു

HIGHLIGHTS : ബാങ്കോങ്ക് : തായ്‌ലന്റില്‍ സൈന്യം അധികാരം പിടിച്ചെടുത്തു. സൈനിക മേധാവിയാണ് അധികാരം പിടിച്ചെടുത്ത കാര്യം അറിയിച്ചത്. ഔദേ്യാഗിക ടെലിവിഷന്‍ ചാനലിലൂടെയ...

TAILANDബാങ്കോങ്ക് : തായ്‌ലന്റില്‍ സൈന്യം അധികാരം പിടിച്ചെടുത്തു. സൈനിക മേധാവിയാണ് അധികാരം പിടിച്ചെടുത്ത കാര്യം അറിയിച്ചത്. ഔദേ്യാഗിക ടെലിവിഷന്‍ ചാനലിലൂടെയാണ് ഇക്കാര്യം അിറയിച്ചത്. തായ്‌ലന്റില്‍ നിലവിലുള്ള കാവല്‍ മന്ത്രിസഭയെ പുറത്താക്കിയതായി പട്ടാളമേധാവി അറിയിച്ചു.

കഴിഞ്ഞ ആറുമാസമായി തായ്‌ലന്റില്‍ സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധമാണ് വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നത്. ഭരണം സ്വതന്ത്ര സമിതിക്ക് കൈമാറണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രധാനമന്ത്രിയായിരുന്ന യീങ്‌ലിക്ക് ഷിനവത്രയെ അധികാര ദുര്‍വിനിയൊഗത്തെ തുടര്‍ന്ന് കോടതി പുറത്താക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായത്. ഇതേ തുടര്‍ന്നാണ് കാവല്‍ പ്രധാനമന്ത്രി ചുമതലയേറ്റത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!