ജീവന് ഭീഷണി;പാക് ഗായകന്‍ താഹിര്‍ ഷാ പക്കിസ്ഥാനില്‍ നിന്നും നാടുവിട്ടു

കറാച്ചി: പ്രശസ്ത പാക് ഗായകന്‍ താഹിര്‍ ഷാ പാകിസ്ഥനില്‍ നിന്നും നാടുവിട്ടതായി റിപ്പോര്‍ട്ട്. ജീവന് ഭീഷണിയുള്ളതിനാലാണ് താഹിര്‍ ഷാ രാജ്യം വിട്ടതെന്നാണ് അദേഹവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഏഞ്ചല്‍ എന്ന ആല്‍ബത്തിലൂടെയാണ് അദേഹം ശ്രദ്ധേയനായത്. 2013 ല്‍ പുറത്തിറങ്ങിയ ഐ ടു ഐ എന്ന ആല്‍ബത്തിലൂടെയണ് ഷാ ലോക പ്രശസ്തിയിലേക്ക് ഉയര്‍ന്നത്.

അടുത്തിടെ ഷാ ഒരു ഓണ്‍ലൈന്‍ ചിത്രത്തിന്റെ ഭാഗമായിരുന്നു. ഇതാകും വര്‍ഗീയവാദികളെ പ്രകോപിപ്പിച്ചിട്ടുണ്ടാവുകയെന്നും ഷായുടെ ഏജന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സര്‍ക്കാര്‍ അതുവരെ നല്‍കിയിരുന്ന സുരക്ഷയില്‍ വീഴ്ച വരുത്തിയതോടെ അദേഹം രാജ്യം വിടാന്‍ തീരുമാനിക്കുകയായിരുന്നെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

ഷായുടെ മാനേജരും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. അതെസമയം അദേഹം ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും മാനേജര്‍ പറയുന്നു.