ടി എ ഷാഹിദ് ഓര്‍മ്മകള്‍ക്ക് ഒരു വര്‍ഷം

T_A_SHAHIDഅകാലത്തില്‍ അന്തരിച്ച സിനിമ തിരക്കഥാകൃത്ത്  ടിഎ ഷാഹിദിന്റെ   മരണമില്ലാത്തസ്മരണകള്‍ക്ക് ഇന്ന് ഒരു വയസ്സു തികയുന്നു. മായാത്ത ഓര്‍മ്മകളുടെ ഒരു മാമ്പഴക്കാലം ബാക്കി വെച്ച് സൗഹൃദങ്ങളുടെ നാട്ടുരാജാവ് പടിയിറങ്ങിയതിന്റെ വിങ്ങുന്ന ഓര്‍മ്മകളില്‍ നിന്ന് കുണ്ടോട്ടി തുറക്കല്‍ ഗ്രാമം ഇനിയും വിമുക്തമായിട്ടില്ല.

ഷാഹിദ് സമ്മാനിച്ച സംഗീതത്തിന്റെയും സാംസ്‌കാരിക കൂട്ടായ്മകളുടെയും സജീവമായ ഓര്‍മ്മകള്‍ ഇന്നും തുറക്കലിലെ അരങ്ങ് സാംസ്‌ക്കാരിക വേദിയുടെ പ്രവര്‍ത്തകരില്‍ ഘനീഭവിച്ച് നില്‍ക്കുന്നു.
ഷാഹിദിനെ അനുസ്മരിച്ചുകൊണ്ട്് ഒക്ടോബര്‍ 13 ന് കൂട്ടുകാരും സാസംകാരിക സിനിമ പ്രവര്‍ത്തകരും കുണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ ഒത്തുചേരും.