ടിപി ചന്ദ്രശേഖരന്റെ സ്‌തൂപത്തിനു നേരെ ആക്രമണം; ഉച്ചവരെ വള്ളിക്കാട്ട്‌ ഹര്‍ത്താല്‍

Untitled-1 copyകോഴിക്കോട്‌: ആര്‍ എം പി നേതാവ്‌ കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ സ്‌തൂപത്തിന്‌ നേരെ ആക്രമണം. വള്ളിക്കാട്‌ സ്ഥാപിച്ചിട്ടുള്ള സ്‌തൂപത്തിന്‌ നേരെയാണ്‌ ഇന്നലെ രാത്രി ആക്രമണമുണ്ടായത്‌. സ്‌തൂപത്തിന്‌ മുകളിലെ നക്ഷത്രവും ബോര്‍ഡും അക്രമികള്‍ നശിപ്പിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ ഉച്ചവരെ ആര്‍ എം പി വള്ളിക്കാട്‌ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ ആര്‍ എം പി പ്രവര്‍ത്തകര്‍ റോഡ്‌ ഉപരോധിക്കുകയാണ്‌.

പോലീസിന്റെ ഭാഗത്ത്‌ നിന്നും വീഴ്‌ചയുണ്ടായെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. സിപിഐഎമ്മാണ്‌ സ്‌തൂപം തകര്‍ത്തതിനു പിന്നിലെന്ന്‌ ചന്ദ്രശേഖരന്റെ വിധവ കെ കെ രമ പ്രതികരിച്ചു. എന്നാല്‍ സംഭവത്തില്‍ അന്വേഷണം നടക്കട്ടെയെന്നും കുറ്റക്കാരെ കണ്ടെത്തട്ടെയെന്നും സിപിഐഎം നേതൃത്വം വ്യക്തമാക്കി.

വള്ളിക്കാട്‌ ടി പി ചന്ദ്രശേഖരന്‍ വെട്ടേറ്റ്‌ മരിച്ച സ്ഥലത്താണ്‌ സ്‌തൂപം സ്ഥാപിച്ചിരിക്കുന്നത്‌.