ആര്‍ മോഹനന്‍

 

ഉറക്കം പോലുള്ള
ഉണര്‍വ്വിന്റെ യാത്രക്കിടയില്‍
അഞ്ചാറോളം നൂറില്‍
ഒരനാഘ്രാതയെ
പാതിരാക്കും അണുശക്തിപിളരാം
മൈലുകളേക്കാള്‍ വേഗതയില്‍
9 1ദുരം ഒന്നും കുറിക്കില്ലെന്നറിവും പിളര്‍ന്ന്
എല്ലാ സ്പീഡ്ഗിയറുകളിലും
മതിമറന്നു കുതിയ്ക്കാം
കുറച്ചു കരുമതി.

എന്നാല്‍
(തുടര്‍ന്ന്) ഉള്‍ക്കിടിലങ്ങള്‍ക്ക്
സ്വപ്നത്തിന്റെ ചോര നല്‍കി
ഉമിനീറിപ്പിളര്‍ന്നരയാലായി വളര്‍ന്ന്
വിസ്‌ഫോടനകരമായൊരു ഹിമമൗനത്തിലേക്ക്
സ്വയം കൂപ്പുകുത്തി
പിന്നെ
ഉറങ്ങാനും
മറ്റു
തുനിവുണരാനും മറ്റും
ഒരനാഘ്രാതയുടെ
ആദ്യത്തെ ചുകപ്പന്‍ ചീറ്റലായ്
ഒരു പിന്‍വെളിച്ചമായ്
ഇരമ്പാം
ഉറക്കറ തകര്‍ക്കാം
എന്നുപോലുമറിയുന്നവന്‍
യാതൊരുവന്‍
ഏമ്പക്കക്കൂറുമായ് നാലുകാലിലിരുട്ടത്തിരിക്കുന്ന
മലയാളത്തിലെ വാലില്ലാത്തവരെ
ഉറക്കിനും യാത്രക്കുമിടയിലേക്ക്
(നാശം !) ഞെട്ടിക്കൊണ്ടുണര്‍ത്തുന്നതും

കെ ജയചന്ദ്രന് (എന്നും മറ്റും)