സിറിയയില്‍ ബസിന് നേരെ കാര്‍ ബോംബ് സ്‌ഫോടനം;100 പേര്‍ കൊല്ലപ്പെട്ടു

Story dated:Sunday April 16th, 2017,12 00:pm

ബെയ്റൂട്ട്: സിറിയിൽ ബസിന് നേരെ ഉണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ 100 പേർ കൊല്ലപ്പെട്ടു. വിമതരുടെ നിയന്ത്രണത്തിലുള്ള പട്ടണങ്ങളിൽ നിന്ന് ആളുകളുമായി സർക്കാർ നിയന്ത്രിത മേഖയിലേക്ക് പോകുന്ന ബസിന്നേരെയാണ് ആക്രമണം ഉണ്ടായത്.

ഭീകരരാണ് സ്ഫോടനം നടത്തിയതെന്നും സിറിയൻ ടിവി അറിയിച്ചു. അലെപ്പോയുടെ സർക്കാർ നിയന്ത്രിത പ്രദേശങ്ങളിലേക്കു പോകാൻ ആയിരക്കണക്കിനാളുകളാണ് ഫുവ, കാഫ്രയ പട്ടണങ്ങളിൽ കാത്തു നിൽക്കുന്നത്.

വിമതരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കൽ നടക്കുന്നത്. അതേസമയം, സിറിയൻ സേനക്കെതിരെ വീണ്ടും ആക്രമണം പാടില്ലെന്ന് റഷ്യ, സിറിയ, ഇറാൻ എന്നീ രാജ്യങ്ങൾ അമേരിക്കയോട് ആവശ്യപ്പെട്ടു.