Section

malabari-logo-mobile

സിന്തറ്റിക്‌ ട്രാക്ക്‌ ഉദ്‌ഘാടനം: കായിക താരങ്ങളുടെ സംഗമ വേദിയാകും.

HIGHLIGHTS : കാലിക്കറ്റ്‌ സര്‍വ്വകലാശാലാ കാമ്പസിലെ സി എച്ച്‌ മുഹമ്മദ്‌ കോയ സ്റ്റേഡിയത്തിന്‍ പണി പൂര്‍ത്തീകരിച്ച സിന്തറ്റിക്‌ ട്രാക്കിന്റെയും പുല്ല്‌ വിരിച്ച ഫുട...

Synthetic Stadium 4കാലിക്കറ്റ്‌ സര്‍വ്വകലാശാലാ കാമ്പസിലെ സി എച്ച്‌ മുഹമ്മദ്‌ കോയ സ്റ്റേഡിയത്തിന്‍ പണി പൂര്‍ത്തീകരിച്ച സിന്തറ്റിക്‌ ട്രാക്കിന്റെയും പുല്ല്‌ വിരിച്ച ഫുട്‌ബോള്‍ ഫീല്‍ഡിന്റെയും ഉദ്‌ഘാടനം ഏപ്രില്‍ 25-ന്‌ വൈകീട്ട്‌ 3.30-ന്‌ നടക്കും. കാലിക്കറ്റ്‌ സര്‍വ്വകലാശാലയെ പ്രതിനിധീകരിച്ച മുന്‍ കായിക താരങ്ങളും, കായിക അധ്യാപകരും സര്‍വ്വകലാശാലയുടെ മുന്‍ കോച്ചുമാരും സര്‍വ്വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ്‌ ബഷീറും സംയുക്തമായി ഉദ്‌ഘാടനം നിര്‍വ്വഹിക്കും. മുന്‍ താരങ്ങളായ ഡോ. പി.ടി ഉഷ, അഞ്‌ജു ബോബി ജോര്‍ജ്‌, എം.ഡി വല്‍സമ്മ, കെ.സി റോസക്കുട്ടി, റോബര്‍ട്ട്‌ ബോബി ജോര്‍ജ്‌, ഇര്‍ഫാന്‍ കോലോത്തും തൊടി, ജോസഫ്‌ എബ്രഹാം, മേഴ്‌സികുട്ടന്‍, പാപ്പച്ചന്‍, എം.എം.വിജയന്‍, സേതുമാധവന്‍, യു.ഷറഫലി, സിറില്‍ സി.വെള്ളൂര്‍, ജോസ്‌ ജോര്‍ജ്‌, ജെയ്‌സമ്മ മൂത്തേടം, ഒ.എം. നമ്പ്യാര്‍, എസ്‌.പി.പിള്ള, സുഭാഷ്‌ ജോര്‍ജ്‌,ലോയഡ്‌്‌ ജോസഫ്‌, ഒ.ബി അലോഷ്യസ്‌ തുയങ്ങിയ കായിക താരങ്ങള്‍ എത്തും. ഫുട്‌ബോള്‍, വോളിബോള്‍, ബാഡ്‌മിന്റണ്‍, ബാസ്‌കറ്റ്‌ബോള്‍ എന്നീ ഇനങ്ങളിലെ സര്‍വ്വകലാശലയെ പ്രതിനിധീകരിച്ച മുഴുവന്‍ കായിക താരങ്ങളും ഉദ്‌ഘാടന ചടങ്ങിനെത്തും. ഇതിന്‌ പുറമെ കായിക പ്രേമികളും പൊതുജനങ്ങളും ചേര്‍ന്നാണ്‌ ഉദ്‌ഘാടനം. ദേശീയ കായിക യുവജനക്ഷേമ വകുപ്പിന്റെ അഞ്ചരകോടി രൂപ ധനസഹായത്തോടെയാണ്‌ സര്‍വ്വകലാശാലാ സിന്തറ്റിക്‌ ട്രാക്ക്‌ നിര്‍മ്മിച്ചത്‌. പുല്ലുവിരിച്ച ഫുട്‌ബോള്‍ ഫീല്‍ഡ്‌ ഒരുക്കാന്‍ 38 ലക്ഷം രൂപ കാലിക്കറ്റ്‌ സര്‍വ്വകലാശാല ചിലവഴിച്ചു. 400 മീറ്റര്‍ ട്രാക്കും പുല്ല്‌ വിരിച്ച്‌ രണ്ട്‌ ഫുഡ്‌ബോള്‍ ഫീല്‍ഡും ഒരു സ്റ്റേഡിയത്തില്‍ എന്നത്‌ സവിശേഷതയാണ്‌. മെയ്‌ 26 മുതല്‍ 28 വരെ നടക്കുന്ന ദേശീയ യൂത്ത്‌ കായിക മേളക്ക്‌ ഈ സ്റ്റേഡിയം വേദിയാകും.
ഫോട്ടോ- സ്റ്റേഡിയത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ട്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!