മാപ്പ്, പ്രായം, പീതാംബരകുറുപ്പിനെതിരെയുള്ള പരാതി ശ്വേതാമേനോന്‍ പിന്‍വലിച്ചു

ബംഗളൂരു : തന്നെ അപമാനിച്ച സംഭവത്തില്‍ കൊല്ലം എംപി പീതാംബരകുറുപ്പിനെതിരെയുള്ള പരാതി നടി swetha3. ആദ്യം ഇമെയിലിലൂടെയും പിന്നീട് ബംഗളുരുവില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോടുമാണ് ശ്വേത ഈ വിവരമറിയിച്ചത്.
സംഭവത്തില്‍ പീതാംബരകുറുപ്പ് മാധ്യമങ്ങളിലൂടെയും ഫോണിലൂടെ നേരിട്ട് വിളിച്ചും ആവര്‍ത്തിച്ച് മാപ്പ് പറഞ്ഞതിനാലും പ്രായത്തെ ബഹുമാനിച്ചുമാണ് താന്‍ പരാതി പിന്‍വലിക്കുന്നതെന്നും ശ്വേത മാധ്യമങ്ങള്‍ക്കയച്ച ഈമെയിലില്‍ പറയുന്നു.

താന്‍ ഏറെ ബഹൂമാനിക്കുന്ന ഗൂരൂജി ഗൂല്‍സാഹിബുമായും, ഭര്‍ത്താവും അച്ഛനുമായും ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും ഇതില്‍ ബാഹ്യസമ്മര്‍ദ്ധങ്ങള്‍ ഒന്നും തന്നയില്ലെന്നും ശ്വേത പറഞ്ഞു.
കഴിഞ്ഞ രണ്ടു ദിവസമായി തന്നെ അകമഴിഞ്ഞു പിന്തുണച്ച ഏല്ലാ മാധ്യമങ്ങളോടും, തന്റെ സിനിമാരംഗത്തെ സംഘടനകളോടും എല്ലാ വ്യക്തികളോടും ഏറെ നന്ദിയുണ്ടെന്നും ശ്വേത പറഞ്ഞു..
ശ്വേത പരാതി പിന്‍വലിച്ചെങ്ങിലും ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാകമ്മിറ്റിയുടെ പരാതി നിലനില്‍ക്കുന്നതിനാല്‍ കേസ് നടപടികള്‍ പൂര്‍ത്തിയാകാതെ പിന്‍വലിക്കാനാകുമൊ എന്ന ആശയകുഴപ്പം നിലനില്‍ക്കുകയാണ്.