മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ തയ്യാര്‍ : ശ്വേതാ മേനോന്‍

കൊച്ചി:  പ്രസിഡന്‍സി വള്ളംകളിയുടെ വേദിയില്‍ വച്ച് പീതാംബരകുറുപ്പ് എംപി തന്നെ അപമാനിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്ക പരാതി നല്‍കുമെന്ന് നടി ശ്വേതാ മേനോന്‍, പരാതിയില്‍ നിന്ന് പിന്നോട്ട്swetha-new      പോകില്ലെന്നും തനിക്ക് നേരിട്ട അപമാനം മറക്കാനാകില്ലെന്നും ശ്വേത വ്യക്തമാക്കി.

തന്നെ അപമാനിച്ചവര്‍ ഒന്നില്‍ അധികം പേരുണ്ടെന്നും അവരുടെ പേരും താന്‍ പരാതിയില്‍ നല്‍കുമെന്നും ശ്വേത പറഞ്ഞു.
പരാതി കിട്ടിയാല്‍ ഉടന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
സഭവത്തെ കുറിച്ച് ജില്ല കളക്ടറുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയേക്കും. എന്നാല്‍ തനിക്ക് ഫോണിലൂടെ പരാതി ലഭിച്ചട്ടില്ല എന്ന വാദത്തില്‍ കളക്ടര്‍ ഉറച്ചുനില്‍ക്കുകയാണ് ശ്വേതക്ക് ബൂദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്ങില്‍ താന്‍ വീണ്ടും ക്ഷമ ചോദിക്കുന്നതായും കളക്ടര്‍ പറഞ്ഞു.