ഞാനിപ്പോഴും ടീനേജു കാരി; ശ്വേത മേനോന്‍

swetha_menonഞാനിപ്പോഴും ടീനേജു കാരിയാണെന്ന് നടി ശ്വേത മേനോന്‍. ‘രുദ്ര സിംഹാസനം’ എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പറയുന്നതിനിടെയാണ്, ഭാര്യയും അമ്മയുമൊക്കെയാണെങ്കിലും താനിപ്പോഴും ടീനേജു കാരിയാണെന്ന് ശ്വേത മേനോന്‍ പറഞ്ഞത്.

അഭിനയം എനിക്കൊരു ജോലിയല്ല. പാഷനാണ്. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്ന ഓരോ നിമിഷവും ഞാന്‍ സന്തോഷവതിയാണ്. എപ്പോഴും പോസിറ്റീവായിരിക്കാനാണ് എനിക്കാഗ്രഹം. സന്തോഷമാണെന്റെ മുഖമുദ്ര. ഇമേജിനെ കുറിച്ച് ആലോചിച്ച് ഞാനെന്തിന് സങ്കടപ്പെടണം.- ശ്വേത മേനോന്‍ പറയുന്നു

ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാനും തനിയ്ക്ക് മടിയില്ലെന്ന് ശ്വേത വ്യക്താക്കി. തമിഴില്‍ അടുത്തിടെ ഒരു ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്തിരുന്നു. ചിത്രം വിജയകരമായി. അതുകൊണ്ട് തന്നെ ആള്‍ക്കാര്‍ക്ക് എന്നില്‍ വിശ്വാസമുണ്ട് ശ്വേത മേനോന്‍ പറയുന്നു.

പല പ്രമുഖ സംവിധായകനും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാനാണ് എന്നെ വിളിയ്ക്കുന്നത്. അതിനാല്‍ എന്തിന് അത്തരം കഥാപാത്രങ്ങള്‍ വേണ്ടെന്ന് വയ്ക്കണം. അത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നത് എന്റെ ജോലിയുടെ ഭാഗമാണ്. ഭാര്യയും അമ്മയും ആയെന്നു കരുതി ഇന്ന വേഷം മാത്രമെ ചെയ്യാവൂ എന്ന് നിര്‍ബന്ധമുണ്ടോ. കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്ന വേഷങ്ങള്‍ ചെയ്യും- ശ്വേത പറഞ്ഞു.

 

Related Articles