ശ്വേതാമേനോനോട് മാപ്പ് പറഞ്ഞത് തെറ്റു ചെയ്തതുകൊണ്ടല്ല ; പീതാംബരകുറുപ്പ്

N.-Peethambara-Kurup-Photo-Shotകൊല്ലം : കൊല്ലത്ത് പൊതുപരിപാടിക്കിടെ ശ്വേതാമേനോന്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ മാപ്പ് പറഞ്ഞത് തെറ്റ് ചെയ്തതു കൊണ്ടല്ലന്ന് എന്‍ പീതാംബരകുറുപ്പ് എംപി. താന്‍ സംഘാടകന്‍ എന്ന നിലയിലാണ് ശ്വേതയോട് മാപ്പു പറഞ്ഞതെന്ന് പീതാംബര കുറുപ്പ് പറഞ്ഞു.

താന്‍ മനഃപൂര്‍വ്വം ഒരു തെറ്റു ചെയ്തിട്ടില്ലെന്നും രാഷ്ട്രീയക്കാരനെന്ന നിലയില്‍ തന്നോട് പലര്‍ക്കും പകയുണ്ടാകാം എന്നും എന്നാല്‍ തന്നോട് ഈ വിധം പെരുമാറിയതിന് ആരോടും തനിക്ക് പകയില്ലെന്നും പീതാംബരകുറുപ്പ് എംപി വിശദീകരിച്ചു.

തന്റെ സ്പര്‍ശനമോ ദര്‍ശനമോ അരോചകമായി തോന്നിയിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം പൊറുക്കണമെന്നായിരുന്നു ഇന്നലെ പീതാംബരകുറുപ്പ് പറഞ്ഞത്. ഇതെ തുടര്‍ന്ന് പരസ്യമായി ഖേദം പ്രകടിപ്പിച്ചതിനാല്‍ പരാതിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് ശ്വേതാ മേനോന്‍ വ്യക്തമാക്കി.