പീതാംബര കുറുപ്പ് തന്നെ സ്പര്‍ശിച്ചു; ശ്വേതയുടെ മൊഴി പുറത്ത്

swetha3കൊച്ചി: നടി ശ്വോതാമേനോന്‍ എന്‍ പീതാംബര കുറുപ്പ് എംപിക്കെതിരെ നല്‍കിയ മൊഴിപ്പകര്‍പ്പ് പുറത്ത്. കൊല്ലത്ത് വള്ളംകളി മല്‍സര വേദിയില്‍ വെച്ച് പീതാംബര കുറുപ്പ് അനുവാദമില്ലാതെ തന്റെ ശരീരത്തില്‍ പലതവണ സ്പര്‍ശിച്ചെന്ന് ശ്വേതാ മേനോന്‍ പോലീസിന് മൊഴി നല്‍കി. തന്റെ അരയില്‍ പിടിച്ചാണ് വേദിയിലേക്ക് കൊണ്ടു പോയതെന്നും പ്രസംഗിക്കാന്‍ പോകുന്നതുവരെ ശരീരത്തില്‍ സ്പര്‍ശിച്ചുകൊണ്ടേ ഇരുന്നുവെന്നും കൊല്ലം ഈസ്റ്റ് പോലീസിന് നല്‍കിയ മൊഴിയിലാണ് ഈ പരാമര്‍ശമുള്ളത്.

ഗോള്‍ഡന്‍കളര്‍ വസ്ത്രം ധരിച്ച ആള്‍ പിന്നില്‍ നിന്ന് സ്പര്‍ശിച്ചു കൊണ്ടേ ഇരുന്നുവെന്നും ഇയാള്‍ പിന്നീട് ചേര്‍ന്ന് നില്‍ക്കുകയായിരുന്നുവെന്നും അപമാനിക്കപ്പെട്ടതുകൊണ്ടാണ് നേരത്തെ വേദി വിട്ടതെന്നും ശ്വേത മൊഴി നല്‍കി. ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയിന്‍മേലാണ് കൊല്ലം ഈസ്റ്റ് പോലീസ് ശ്വേതയുടെ മൊഴിയെടുത്തത്.

പൊതു ചടങ്ങിന് ശേഷം ശ്വേത തന്നെയാണ് താന്‍ അപമാനിക്കപ്പെട്ടതും പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ശ്വേത പരാതിയില്‍ നിന്ന് പിര്‍മാറുകയായിരുന്നു. പീതാംബര കുറുപ്പ് പരസ്യമായും വ്യക്തിപരമായും ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നിയമ നടപടികളില്‍ നിന്ന് പിന്‍മാറുന്നതെന്ന് ശ്വേത അറിയിച്ചത്.

അതേസമയം താന്‍ തെറ്റ് ചെയ്തതുകൊണ്ടല്ല മാപ്പ് പറഞ്ഞതെന്നും സംഘാടകന്‍ എന്ന നിലയിലാണ് ക്ഷമ ചോദിച്ചതെന്നും പീതാംബര കുറുപ്പ് ഇന്നലെ തിരുത്തി. സംഭവത്തില്‍ കൊല്ലം ഡിസിസി ആക്ഷേപകരമായ പരാമര്‍ശങ്ങളാണ് ശ്വേതക്ക് നേരെ നടത്തിയത്.