സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: സ്വാമി ഗംഗേശ്വാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. പോലീസ് അന്വേഷണത്തിനെതിരെ പെണ്‍കുട്ടി രംഗത്ത് വന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം.

കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷിക്കുക. പോലീസ് അന്വേഷണത്തില്‍ അപാകതയാരോപിച്ച് കേസിലെ പെണ്‍കുട്ടി തന്നെ രംഗത്ത് വന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്ന തീരുമാനം സര്‍ക്കാര്‍ എടുത്തത്.

ഇപ്പോള്‍ നിലവിലെ അന്വേഷണം അവസാനിപ്പിച്ച് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രൂപീകരിച്ചായിരിക്കും അന്വേഷണം നടത്തുക.

Related Articles