സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ മകള്‍ക്കെതിരെ അമ്മ

തിരുവനന്തപുരം: ഗംഗേശാനന്ദ സ്വാമി എന്ന ശ്രീഹരിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ അമ്മ മകള്‍ക്കെതിരെ പരാതി നല്‍കി. ഡിജിപിക്കാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്. മകള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ഇതിന് ചികിത്സ തേടിയതായും അമ്മയുടെ പരാതിയില്‍ പറയുന്നുണ്ട്.

മകള്‍ക്ക് കാമുകനുമായുണ്ടായിരുന്ന ബന്ധത്തെ സ്വാമി എതിര്‍ത്തതാണ് മകളുടെ വൈരാഗ്യത്തിന് കാരണമെന്നും അമ്മ പരാതിയില്‍ പറയുന്നു. തങ്ങളുടെ കുടുംബവുമായി സ്വാമിക്ക് നല്ല ബന്ധമാണ് ഉള്ളതെന്നും മകളെ ഉപദ്രവിച്ചെന്ന വാദം കള്ളമാണെന്നും പരാതിയില്‍ പറയുന്നു.