Section

malabari-logo-mobile

ഏറെ പുതുമകളോടെ സുസുക്കി എര്‍ട്ടിഗ

HIGHLIGHTS : സുരേഷ് രാമകൃഷ്ണന്‍ സുസുക്കി എർട്ടിഗയുടെ ഏറ്റവും പുതിയ മോഡൽ ഇന്തോനേഷ്യൻ ഓട്ടോ എക്സ് പോയിൽ അവതരിപ്പിച്ചു. ന്യൂ ജനറേഷൻ എർട്ടിഗയുടെ മസ്ക്കുലർ സൗന്ദര്യം...

സുരേഷ് രാമകൃഷ്ണന്‍

സുസുക്കി എർട്ടിഗയുടെ ഏറ്റവും പുതിയ മോഡൽ ഇന്തോനേഷ്യൻ ഓട്ടോ എക്സ് പോയിൽ അവതരിപ്പിച്ചു. ന്യൂ ജനറേഷൻ
എർട്ടിഗയുടെ മസ്ക്കുലർ സൗന്ദര്യം ഒട്ടും വൈകാതെ ഇന്ത്യയിൽ അവതരിക്കുമെന്ന് മാരുതി വെളിപ്പെടുത്തി.

sameeksha-malabarinews

നിലവിലെ എർട്ടിഗ വളരെ ഒതുക്കമുള്ളതായിരുന്നു. ഒരു വലിയ വാഹനത്തിന്റെ ആത്മാവ് ഉൾക്കൊണ്ട എർട്ടിഗ ഒരു ചെറിയ വാഹനത്തെ പോലെ ചെറുതും സുന്ദരവുമായി റോഡിലൂടെ ഒഴുകി.
നിലവിലെ എർട്ടിഗയിൽ നിന്നും വളരെ വ്യത്യസ്തമായിട്ടാണ് പുതിയ മോഡലിന്റെ വരവ്.

വശ്യമായ പ്രൊജക്ടർ ഹെഡ്‌ലാംമ്പ് ഒരു ചുവന്ന പൊട്ടോടുകൂടിയ ഇൻഡികേറ്റർ മിഴികളിൽ ചെന്നവസാനിക്കുന്നു. മസ്ക്കുലർ ഞൊറികളുള്ള ബോണറ്റ് വാഹനത്തിന് ഒരു മെയിൽ സൗന്ദര്യം
പകരുന്നുണ്ട്. കൂടുതൽ കറുപ്പിച്ച മുൻ ഗ്രില്ലുകൾ വാഹനത്തെ വല്ലാതെ ക്യൂട്ടാക്കിയിരിക്കുന്നു. പിൻ കാഴ്ച്ചയിലും ആകര്‍ഷണീയത
നഷ്ടപ്പെടാത്ത ബാഹ്യരൂപം എർട്ടിഗ കാത്തു സൂക്ഷിച്ചിരിക്കുന്നു.
ടെയ്ൽ ലൈറ്റിലും LED elements ആണ് ഉപയോഗിച്ചിരിക്കുന്നത് .പുറകിൽ നിന്നും കാണുമ്പോൾ ഇന്നോവ ക്രിസ്റ്റയുടെതു പോലെ നേർത്ത സാമ്യം തോന്നിയേക്കാം.

പഴയ എർട്ടിഗയേക്കാൾ 99 mm നീളവും 40 mm വീതിയും, 5 mm ഉയരവും കൂടുതലായി വ്യത്യാസപെടുത്തിയിട്ടുണ്ട്. 135 Ltr മാത്രമുണ്ടായിരുന്ന ബൂട്ട് സ്പെയ്സ് 153 Ltr എന്ന വലിയ വ്യത്യാസത്തിലേക്ക് കൊണ്ടുവന്ന് എഞ്ചിനിയറിംങ്ങ് മികവ് തെളിയിച്ചു .പതിനഞ്ച് ഇഞ്ച് വീൽ ബേസിലേക്ക് ടയർസൈസിൽ മാറ്റം വരുത്തിയത് ആകാര സൗന്ദര്യം ദൃഢമാക്കി. ടെയ്ൽ ലാമ്പ് വരെ പടർന്ന് കിടക്കുന്ന ഷോൾഡർ ലൈനിന്റെ സാദൃശ്യമുള്ള രൂപമാണ്
കണ്ണാടികൾക്ക് നല്കിയിരിക്കുന്നത്.

കുറഞ്ഞ വിലയിൽ വലിയ വാഹനം എന്നതായിരുന്നു എർട്ടിഗയിൽ അന്തർലീനമായ സന്ദേശം. ഇതു തന്നെയായിരിക്കണം ഈ വാഹനത്തെ
ജനകീയമാക്കിയ മുദ്രാവാക്യവും. പുതിയ സ്പോർട്ടി എഡീഷനും ജനകീയമാവാതിരിക്കില്ല. 1.5 ലിറ്റർ കെ-സീരിസ്  എഞ്ചിനാണ് എർട്ടിഗയുടെ ഹൃദയം .l06 ബി എച്ച് പി കരുത്തും, 138 എൻ എം ടോർക്കുമാണ് ഈ ഹൃദയ ത്തിന്റെ കരുത്ത്.അഞ്ച് സ്പീഡ് മാനുവൽ
ഗിയർബോക്സും ,നാല് സ്പീഡ് ഓട്ടോ മാറ്റിക്കിലും ഇവൻ അവതരിച്ചേക്കാം . 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!