ഹൃത്വിക് റോഷനും സൂസന്നയും വേര്‍പിരിഞ്ഞു

imagesബോളിവുഡ് താരം ഹൃത്വിക് റോഷനും സൂസന്നയും വിവാഹമോചനത്തിന് തീരുമാനമെടുത്തതായുള്ള ഔദ്യോഗികവിവരം പുറത്തുവിട്ടു. ഇന്നലെ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം റിത്വിക് വ്യക്തമാക്കിയത്.

17 വര്‍ഷം നീണ്ടു നിന്ന ദാമ്പത്യബന്ധം താനും സൂസന്നയും അവസാനിപ്പിക്കുകയാണെന്നും കുടുംബത്തിന് ഒന്നാകെ ഇത് പരീക്ഷണഘട്ടമാണെന്നും കുടുംബം എന്ന വ്യവസ്ഥയോട് തനിക്ക് ബഹുമാനമാണെന്നും തന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച ആരാധകര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായും വാര്‍ത്താക്കുറിപ്പില്‍ റിത്വിക് പറഞ്ഞു.

തങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ മാധ്യമങ്ങളും ജനങ്ങളും തങ്ങളോട് സഹകരിക്കണമെന്നും ഹൃത്വിക് പറഞ്ഞു.