ഫാറൂഖ് കോളേജില്‍ ഒന്നിച്ചിരുന്ന വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

Story dated:Friday October 23rd, 2015,04 51:pm
sameeksha sameeksha

calicut newsകോഴിക്കോട് :ഫാറുഖ് കോളേജില്‍ ക്ലാസ് മുറിയില്‍ ഒരുമിച്ച് ഒരു ബഞ്ചില്‍ ഇരുന്നു എന്നതിന് സഹപാഠികളായ വിദ്യാര്‍ത്ഥികളെ സസ്‌പെന്റ്ച ചെയ്തതായി ആക്ഷേപം ബിഎ മലായാളം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിളെയാണ് ഒന്നിച്ചിരുന്ന എന്നതിന് നടപടിയെടുത്തിരിക്കുന്നതത്രെ.

ഫാറൂഖ് കോളേജ് ക്യാമ്പസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതിനും സംസാരിക്കുന്നതിനും വിലക്കുണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ക്യാമ്പസിനകത്തെ പൊതു സ്ഥലങ്ങളിലും ക്യാന്റീനിലും പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഇരിക്കാന്‍ പ്രത്യേക സ്ഥലങ്ങള്‍ മാനേജ്‌മെന്റ് നിശ്ചയിച്ച് അവിടങ്ങളില്‍ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.

സംഭവദിവസം അധ്യാപകന്‍ ക്ലാസിലേക്ക് കടന്നുവന്നപ്പോള്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരു ബഞ്ചില്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ ഇങ്ങിനെ ഇരിക്കെരുതെന്ന് കോളേജില്‍ നിയമമുണ്ടെന്നും അതു പാലിക്കാത്തവര്‍ ക്ലാസിലിരിക്കേണ്ടെന്നും പറഞ്ഞു. ഇതേ തുടര്‍ന്ന് ഈ അധ്യാപകന്‍ പ്രിന്‍സിപ്പാലിന് പരാതി ന്ല്‍കിയിരുന്നു ഇതേ തുടര്‍ന്നാണ് നടപടി  എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.