സൂര്യനെല്ലികേസ്; പെണ്‍കുട്ടിയുടെ വാദം കോടതി കേള്‍ക്കണമായിരന്നു; ഹൈക്കോടതി

Kerala-High-Court-Newskeralaകൊച്ചി : സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പിജെ കുര്യനെ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ കീഴ്‌കോടതി ക്രിമിനല്‍ നടപടി ചട്ടം പാലിച്ചില്ലെന്ന് ഹൈക്കോടതി. പെണ്‍കുട്ടിയുടെ ഭാഗം കോടതി കേള്‍ക്കണമായിരുന്നു എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസില്‍ പിജെ കുര്യനെ പ്രതി ചേര്‍ക്കുന്നതിനുള്ള ഹര്‍ജി ഡിവിഷന്‍ ബഞ്ചിന് കൈമാറി.

സൂര്യനെല്ലി കേസില്‍ തുടര്‍ അനേ്വഷണം നടത്തണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ പെണ്‍കുട്ടിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രധാനമായും 3 ആവശ്യങ്ങളാണ് പെണ്‍കുട്ടി ഉന്നയിച്ചിരിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ ധര്‍മ്മരാജന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേസില്‍ തുടരനേ്വഷണം നടത്തണം. പിജെ കുര്യനെതിരായ ഹര്‍ജി തള്ളിയ തൊടുപുഴ സെഷന്‍സ് കോടതിയുടെ വിധി റദ്ധാക്കണം. കുര്യനെ കുറ്റവിമുക്തനാക്കിയ ഉദയഭാനു ബഞ്ചിന്റെ വിധി റദ്ധാക്കണം.