സൂര്യയുടെ മാസ് മാറ്റി, മാസുവാക്കി

suryaസൂര്യ നായകനാകുന്ന മാസ് എന്ന ചിത്രത്തിന്റെ പേര് മാറ്റി. മാസു എന്നാണ് പതിയ പേര്. നികുതി ഇളവു ലഭിക്കാനായാണു ചിത്രത്തിന്റെ പേര് മാസു എന്നാക്കുന്നത്. തമിഴില്‍ പേരിടുന്ന പതിവു ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇടക്ക് ഒഴിവാക്കിയതോടെയാണു അവരെ ആകര്‍ഷിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നികുതി നിരക്കില്‍ ഇളവു പ്രഖ്യാപിച്ചത്.

മാസു എന്ന മാസിലാമണി എന്ന ചിത്രത്തിന്റെ മുഴുവന്‍ പേര്. എന്നാല്‍ വായിക്കുന്നവര്‍ക്ക് മാസ് എന്നോ മാസുവെന്നോ വായിക്കാം. വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന സിനിമയില്‍ നയന്‍താരയാണ് നായിക.

അഞ്ചാന്‍ എന്ന ചിത്രത്തിന്റെ പരാജയത്തിന് ശേഷം സൂര്യയുടേതായി ഇറങ്ങുന്ന ചിത്രമാണ് മാസു. അതുകൊണ്ട് തന്നെ കരുതലോടെയാണ് സൂര്യ ചിത്രം ചെയ്തിരിയ്ക്കുന്നത്. ഒരു ഹൊറര്‍ ത്രില്ലറാണ് മാസ്.