സുരേഷ് ഗോപി നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തി

അഹമ്മദാബാദ് : സിനിമാതാരം സുരേഷ്‌ഗോപി ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തി. മോദിയുടെ പ്രതേ്യക ക്ഷണം സ്വീകരിച്ചാണ് സുരേഷ് ഗോപി ഇവിടെ എത്തിയത്. കൂടികാഴ്ച രണ്ട് മണിക്കൂറോളം നീണ്ടു നിന്നു.

വികസനകാര്യങ്ങളെ കുറിച്ചാണ് തങ്ങള്‍ ചര്‍ച്ച നടത്തിയതെന്ന് സുരേഷ് ഗോപി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരത്തെ ഹൈക്കോടതി ബഞ്ച്, റെയില്‍വേവികസനം തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ചചെയ്തതെന്ന് സുരേഷ്‌ഗോപി പറഞ്ഞു. ദക്ഷിണേന്ത്യന്‍ സിനിമാ വ്യവസായം നേരിടുന്ന പ്രയാസങ്ങള്‍ കൃഷി, വിദ്യാഭ്യാസം, കലാസാംസ്‌കാരികം തുടങ്ങിയ വിഷയങ്ങളായെന്ന് സുരേഷ് ഗോപി പറഞ്ഞു. പെണ്‍കുട്ടികളുടെ സുരക്ഷക്കും, ശുചിത്വത്തിനും പ്രതേ്യക പദ്ധതികള്‍ കൊണ്ടുവരണമെന്നും താന്‍ ആവശ്യപ്പെട്ടു എന്ന് സുരേഷ് ഗോപി പറഞ്ഞു.

മോദിയുടെ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി കെ കൈലാസനാഥന്‍, ഡോ.കെ ജയചന്ദ്രന്‍, ബിജെപി ഭാഷാ ന്യൂനപക്ഷ സെല്‍ കണ്‍വീണനര്‍, സിജി രാജഗോപാല്‍ എന്നിവരും പങ്കെടുത്തു.